
ചിയാൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'വീര ധീര ശൂരൻ പാർട്ട് 2' ടീസർ റിലീസായി. മിനുട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് വീര ധീര ശൂരൻ പാർട്ട് 2 ടീസർ.
സിനിമ ആസ്വാദകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ പാർട്ട് 2ന്റെ സംവിധാനം ചെയ്യുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും പ്രധാന വേഷത്തിൽ വരുന്നുണ്ട്.
ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിലും ഇന്ന് റിലീസ് ചെയ്ത ടീസറിലും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കൊമേർഷ്യൽ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്.