
എറണാകുളം തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ പ്രിത്വിരാജ്. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതിയാണെന്നാണ് നടൻ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. "വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും,മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് "പൃഥ്വിരാജ് എഴുതി.
ജനുവരി 15-നാണ് മിഹിർ എന്ന 15 വയസുകാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിംഗിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നത്.