‘ചെന്താരിലെ ചിന്തൂരമായ്', ‘ഒടിയങ്കം’ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത് | Odiyangam

പ്രണയവും പ്രതികാരവും ഇഴ ചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും പ്രാധാന്യം നൽകി ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തുന്നു
Lyrical Video
Published on

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ജയകുമാർ കെ പവിത്രൻ എഴുതിയ വരികൾക്ക് റിജോഷാണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണകുമാർ, മണിക്കണ്ഠൻ പെരുമ്പെടുപ്പ് എന്നിവർ ആലപിച്ച’ചെന്താരിലെ ചിന്തൂരമായ്’എന്നാരംഭിക്കുന്ന ഗാനമാണ് പുറത്ത് വിട്ടത്.

ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രണയവും പ്രതികാരവും ഇഴ ചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിൻ്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടൻ തീയറ്ററുകളിലെത്തും.

ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു.വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ.

Related Stories

No stories found.
Times Kerala
timeskerala.com