

ജാനകി രഘു റാം എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. ജാനകി ആൻഡ് രഘുറാം എന്ന ഹിന്ദി സിനിമയ്ക്കാണ് അനുമതി നിഷേധിച്ചത്. എന്തുകൊണ്ട് നിഷേധിച്ചു എന്ന് വിശദീകരിക്കാൻ മുംബൈ ഹൈക്കോടതി സെൻസർ ബോർഡിനോട് നിർദ്ദേശിച്ചു.
ഹർജിയിൽ ഒക്ടോബർ 6 നകം മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു.
മലയാളത്തിൽ ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസർ ബോർഡിന്റെ കത്രിക വെപ്പ് വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ജാനകി എന്ന പേരുള്ള മറ്റൊരു സിനിമയ്ക്ക് നേരെയും സെൻസർ ബോർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ഛത്തീസ് ഗഡ് പശ്ചാത്തലത്തിലൊരുക്കിയ ജാനകി ആൻഡ് രഘുറാം എന്ന ചിത്രത്തിനാണ് സെൻസർ ബോർഡ് എതിർപ്പ് അറിയിച്ചിരിക്കുന്നത്.