കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി Vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം ജൂൺ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. സെൻസർ ബോർഡ് അന്നുമതി നിഷേധിച്ചതിനെ തുടർന്ന് റിലീസ് മാറ്റി.
പ്രവീൺ നാരായണൻ്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം 'ജാനകി Vs സ്‌റ്റേറ്റ് ഓഫ് കേരള' ജൂൺ 27ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.