സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി | Seema Vineeth

നിശാന്താണ് വരൻ, വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ സീമ സമൂഹമാധ്യമത്തിൽ പങ്കുവച്ചു
seema
Published on

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇരുവരും നേരത്തെ റജിസ്റ്റർ വിവാഹം നടത്തിയിരുന്നു.

ത്രെഡ്‌വർക്കിലുള്ള മനോഹരമായ ഓഫ് വൈറ്റ് ലഹങ്കയായിരുന്നു സീമയുടെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും കല്ലുകൾ പതിച്ച ഹെവി ചോക്കറും ലോങ്ചെയിനുമാണ് ആക്സസറീസ്. കല്ലുകള്‍ പതിച്ച വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മുടിയിൽ നിന്ന് ഓഫ് വൈറ്റ് ‘വെയിൽ’ സ്റ്റൈൽ ചെയ്തിരിക്കുന്നു.

ഗോൾഡൻ ത്രെഡ് വർക്കുള്ള ഹൈനെക്ക് ഷേർവാണിയാണ് നിശാന്തിന്റെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും മുത്തുകൾ പതിച്ച നെക്‌ലസും സ്റ്റൈൽ ചെയ്തിരിക്കുന്നു. ‘ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് സീമ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്.

സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ സീമയ്ക്കും നിശാന്തിനും ആശംസകൾ നേർന്ന് നിരവധി കമന്റുകളും എത്തി. നേരത്തെ റജിസ്റ്റർ വിവാഹം നടത്തിയിരുന്നെങ്കിലും നിശാന്തുമായി വേർപിരിയുകയാണെന്ന രീതിയിൽ സീമ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. പിന്നീട് ഈ പോസ്റ്റുകൾ പിന്‍വലിക്കുകയും ചെയ്തിരുന്ന.

Related Stories

No stories found.
Times Kerala
timeskerala.com