പരസ്യത്തിലെ വാഗ്ദാനം പാലിച്ചില്ലെന്ന കേസ്: നടൻ മോഹൻലാലിന് ആശ്വാസം; കേസ് ഹൈക്കോടതി റദ്ദാക്കി | Mohanlal

ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.
Case on not fulfilling promise in advertisement, Relief for actor Mohanlal, High Court quashes case
Updated on

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് താരം ചെയ്തതെന്നും, സേവനത്തിലെ പോരായ്മകൾക്ക് താരം ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.(Case on not fulfilling promise in advertisement, Relief for actor Mohanlal, High Court quashes case )

12 ശതമാനം പലിശയ്ക്ക് സ്വർണ്ണവായ്പ നൽകുമെന്ന പരസ്യത്തിലെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് യാതൊരു ഇടപാടും നടന്നിട്ടില്ല.

ഒരു ബ്രാൻഡ് അംബാസഡർ സ്ഥാപനത്തിന്റെ സേവനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com