എറണാകുളം : സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണത്തെത്തുടർന്ന് നടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസിൻറേതാണ് നടപടി. (Case on actress Rini Ann George’s complaint)
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടിക്കെതിരെ വ്യാപക സൈബർ ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി, എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് നടി പരാതി നൽകിയിരുന്നു.