തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.(Case against PT Kunju Muhammed, Complainant's statement recorded)
ഐഎഫ്എഫ്കെയ്ക്ക് (IFFK) വേണ്ടിയുള്ള സിനിമ തിരഞ്ഞെടുക്കുന്നതിനിടെ ജൂറി ചെയർമാനായ പി.ടി. കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായികയുടെ പരാതി. കന്റോൺമെന്റ് പോലീസിനാണ് നിലവിൽ കേസിന്റെ അന്വേഷണ ചുമതല.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ചത്.രഹസ്യമൊഴി രേഖപ്പെടുത്തുന്നതോടെ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് പോലീസ് പ്രവേശിക്കും.