
തിരുവനന്തപുരം: എം മുകേഷ് എം എൽ എ നടിയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചേക്കില്ല. ബ്ലാക്ക്‌മെയില്‍ കേസാണെന്ന തൻ്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.
സംഭവത്തിൽ തീരുമാനമുണ്ടാവുക പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും. അദ്ദേഹം വിഷയത്തിൽ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. ഇതനുസരിച്ച് ഉടൻ മുൻകൂർ ജാമ്യത്തിന് പോയേക്കില്ലെന്നാണ് സൂചന.
മുൻകൂർ ജാമ്യത്തിനുള്ള നടപടികളിലേക്ക് പോകുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെയും സര്‍ക്കാരിൻ്റെയും നിലപാട് കണ്ടറിഞ്ഞതിന് ശേഷമായിരിക്കും.
അതേസമയം, പരാതിക്കാരിയായ നടി തന്നോട് കാട്ടിയ ലൈംഗികാതിക്രമത്തിന് കേസെടുത്തതിന് നന്ദിയറിയിച്ച് രംഗത്തെത്തി. പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ രൂപംനൽകിയതിനാൽ തനിക്ക് അവരോട് തുറന്ന് സംസാരിക്കാൻ സാധിച്ചുവെന്നാണ് അവർ അറിയിച്ചത്.