കൊച്ചി : ബിഗ് ബോസ് ഷോയിലെ താരം ജിന്‍റോയ്‌ക്കെതിരെ പോലീസ് മോഷണത്തിന് കേസെടുത്തു. ഇയാൾ ബോഡി ബിൽഡിങ് സെൻ്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് നടപടി. (Case against Jinto for theft)
പരാതിയിൽ പറയുന്നത് വിലപ്പെട്ട രേഖകളും 10,000 രൂപയും കവർച്ച ചെയ്യപ്പെട്ടുവെന്നാണ്. സി സി ടി വി ദൃശ്യങ്ങൾ സഹിതമാണ് പരാതി.
സംഭവം നടന്നത് ഇയാൾ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെൻ്ററിലാണ്. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.