ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണം തുടങ്ങി പോലീസ്, നടിയെ വിളിച്ചുവരുത്തി തെളിവെടുക്കും | case against jayasurya

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണം തുടങ്ങി പോലീസ്, നടിയെ വിളിച്ചുവരുത്തി തെളിവെടുക്കും | case against jayasurya
Published on

ഇടുക്കി: നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം തുടങ്ങിയത് തൊടുപുഴ പൊലീസ് ആണ്. ഇതിൻ്റെ ഭാഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇവരെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തുന്നതായിരിക്കും.

കേസിനാസ്പദമായ സംഭവമുണ്ടായത് 2013 ൽ സിനിമ ചിത്രീകരണത്തിനിടെയാണ്. പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് കരമന പൊലീസാണ്. എഫ് ഐ ആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.

നടിമാർ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി വാഷ് റൂമിൽ നിന്ന് മടങ്ങുന്ന വഴി ജയസൂര്യ പിന്നിൽ നിന്ന് കടന്നു പിടിച്ചതായാണ്.

തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് നേരത്തെ കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയിലും കേസെടുത്തിരുന്നു. ഇവരുടെ പരാതി നടൻ തന്നെ സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടയിൽ ശുചിമുറിയുടെ അരികിൽ വച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയതായാണ്. കേസെടുത്തിരിക്കുന്നത് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com