കൊച്ചി : അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അവരുടെ ആവശ്യം. (Case against Actress Shweta Menon )
നടി ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് തന്നെ ഹർജി ബെഞ്ചിൽ കൊണ്ടുവരാനാണ് ശ്രമം. കൊച്ചി സെൻട്രൽ പൊലീസാണ് നടിക്കെതിരെ കേസ് എടുത്തത്.
മാർട്ടിൻ മേനാച്ചേരി എന്ന പൊതുപ്രവർത്തകൻ്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.