
ബിഗ് ബോസ് ഷോയിൽ പ്രേക്ഷകർ ഏറെ സപ്പോർട്ട് ചെയ്ത മത്സരാർത്ഥിയായിരുന്നു രേണു സുധി. പ്രേക്ഷകരുടെ ആഗ്രഹ പ്രകാരം രേണു ബിഗ് ബോസ് ഹൗസിൽ എത്തിയെങ്കിലും പിന്നീട് സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോവുകയായിരുന്നു. ടാസ്കുകളിലും തർക്കങ്ങളിലും നിന്ന് ഒഴിഞ്ഞുമാറി ഇരിക്കുന്ന രേണുവിനെയാണ് പ്രേക്ഷകർക്ക് ബിഗ് ബോസിൽ കാണാനായത്. ഷോയിൽ തുടരുന്നത് തനിക്ക് ട്രോമയാണെന്നായിരുന്നു രേണു ആവർത്തിച്ചു പറഞ്ഞത്. ഇതോടെ ഫയർ ആയെത്തിയ രേണു ഫ്ലാവറായി പോയെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ഒടുവിൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ രേണുവിന്റെ പിന്നാലെയാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ.
പൊതു ചടങ്ങുകളും ഫോട്ടോഷൂട്ടും റീൽസുകളുമായി താരം ഇപ്പോൾ തിരക്കിലാണ്. എന്നാൽ, അടുത്തിടെ ഒരു പരിപാടിയിൽ രേണു അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ബിഗ് ബോസിൽ തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ബിഗ് ബോസ് ഹൗസിനുള്ളില്‍ തനിക്ക് ട്രോമയാണെന്ന താരത്തിന്റെ വാദങ്ങളും പലരും തള്ളുന്നുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ആണ് രേണു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കണമെന്ന് അഭ്യർത്ഥിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
പുതിയ നൃത്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തുന്നത്. ‘ഇതിനെയൊന്ന് ബിഗ് ബോസിൽ തിരിച്ചു കയറ്റാമോ, എഫ്ബി തുറക്കാന്‍ വയ്യ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇതിനായിരുന്നോ ബിഗ് ബോസില്‍ നിന്നും ചാടിപ്പോയത്’ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. ‘ട്രോമ നാടകം കഴിഞ്ഞു’, ‘ബിഗ് ബോസിൽ ഇതേ എനർജിയിൽ നിന്നൂടായിരുന്നോ’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ. എന്നാൽ, രേണുവിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.