മലയാളിക്ക് മറക്കാനാകുമോ നിരഞ്ജനെ? 'സമ്മര്‍ ഇന്‍ ബത്ലഹേം' റീ റിലീസിന് | Summer in Bethlehem

27 വര്‍ഷത്തിനുശേഷം, വരുന്ന ഡിസംബര്‍ 25ന് ചിത്രം റീ റിലീസ് ചെയ്യാനാണ് തീരുമാനം
Summer in Bethlehem
Published on

സിബിമലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയാണ് 'സമ്മർ ഇൻ ബത്‌‌ലഹേം'. മലയാളികൾ നെഞ്ചിലേറ്റിയ ചിത്രവും അതിലെ പാട്ടുകളും ഇന്നും മൂളാത്ത പ്രേക്ഷകരില്ല. മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത അതിലെ കഥാപാത്രങ്ങളിൽ പ്രധാനമാണ് മോഹൻലാലിൻറെ നിരഞ്ജൻ. 27 വർഷത്തിനുശേഷം സിനിമ റീ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 25ന് റീ റിലീസ് ചെയ്യാനാണ് തീരുമാനം.

രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യർ, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി, അഗസ്റ്റിൻ തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾക്ക് ഒപ്പം മോഹൻലാൽ അതിഥിവേഷത്തിൽ എത്തി. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച സമ്മർ ഇൻ ബത്‌ലഹേം 1998 സെപ്തംബർ 4ന് ആണ് റിലീസ് ചെയ്തത്.

മായാമയൂരത്തിനുശേഷം സിബിമലയിൽ - രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് സമ്മർ ഇൻ ബത്‌ലഹേം. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി ടീം ഒരുക്കിയ ഗാനങ്ങൾ എല്ലാം ഇപ്പോഴും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. ചിത്രത്തിലെ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ഗാനത്തിന്റെ ടൈറ്റിൽ കടംകൊണ്ട് കഴിഞ്ഞവർഷം സിയാദ് കോക്കർ ചിത്രം നിർമ്മിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com