മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മകൾ ഇഷ ഡിയോൾ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് ഇഷ ഡിയോൾ രംഗത്തെത്തിയത്.(Bollywood actor Dharmendra's death news is fake, Daughter says he is doing well)
അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഇഷ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. "പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. അച്ഛൻ സുഖമായിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി," എന്നും ഇഷ ഡിയോൾ കുറിച്ചു.
നേരത്തെ വാർത്താ റിപ്പോർട്ടിൽ ധർമേന്ദ്ര അന്തരിച്ചു എന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആരാധകർക്കിടയിൽ ആശങ്ക പടർന്നത്.