

ധ്രുവ് വിക്രം നായകനായ ചിത്രം ബൈസൺ, ആഗോള തലത്തില്‍ വിജയകരമായ മുന്നേറ്റം തുടരുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ മാരി സെല്‍വരാജ്. ആഗോള തലത്തില്‍ 70 കോടി രൂപ ചിത്രം കളക്ഷൻ നേടിയ വിവരം മാരി സെല്‍വരാജ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ഇൻഡസ്ട്രി ട്രാക്കര്‍ സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ചിത്രം 53 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്. മാരി സെൽവരാജിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകള്‍.
ഇന്ത്യൻ ദേശീയ കബഡി ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. ഇതിനോടൊപ്പം അഴിമതി, സാമൂഹിക വ്യവസ്ഥിതിയുടെ അടിച്ചമർത്തൽ, അക്രമം തുടങ്ങിയ സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങൾക്കെതിരെ പോരാടുന്നതിൻ്റെ യഥാർത്ഥ ജീവിത കഥയും ഈ ചിത്രം പറയുന്നുണ്ട്.