ബിഗ് ബോസ് താരങ്ങളായ ജിന്റോ- ഡോ. രജിത് കുമാർ ചിത്രം 'സ്വപ്ന സുന്ദരി' ഒക്ടോബർ 31ന് തിയേറ്ററുകളിലേക്ക് | Swapna Sundari

നവംബർ 7ന് യുകെ, യൂറോപ്, യുഎഇ എന്നീ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നു
Swapna Sundari
Published on

ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് 'സ്വപ്ന സുന്ദരി'. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം ബി ടി, സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിക്കുന്ന ചിത്രം കെ. ജെ ഫിലിപ്പ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തും.

മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. മുൻജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കി ഭരിക്കുന്നത്. ആ പ്രദേശത്ത് സ്ത്രീകളുടെ നിരവധി ദുരൂഹ മരണങ്ങൾ നടക്കുന്നു. അവിടെ കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്. സസ്പെൻസ് നിറഞ്ഞ ആഖ്യാന രീതിയിലാണ് റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്. സീതു ആൻസണിന്റെ തിരക്കഥയ്ക്ക് സീതു ആൻസൺ & കെ ജെ ഫിലിപ്പ് സംഭാഷണം ഒരുക്കിയിരിക്കുന്നു.

ജിന്റോ, ജോൺ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. രജിത് കുമാർ സക്കറിയ പൊന്നൂസ് ആയി എത്തുന്നു. സാനിഫ് അലി ഷാനുവായി അഭിനയിക്കുന്നു. കൂടാതെ ശ്രീറാം മോഹൻ, സാജിദ് സലാം, ഡോഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാരോൺ സഹിം, മനീഷ മോഹൻ, ശാർലറ്റ് സജീവ്, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാബു കൃഷ്ണ, സ്വാമി ഗംഗേ സാനന്ദ, നിഷാദ് കല്ലിങ്കൽ, ബെന്നി പുന്നറാം, സണ്ണി അങ്കമാലി, ബാലസൂര്യ, അജയ് പുറമല, ഫിറോസ് ബാബു, രമേശ് അന്നിപ്പറ, ആഷിക്, ഷിബു ഇച്ചാമഠം, സൈജു വാത്തുകോടത്‌, വിജയൻ കോടനാട്, ബഷീർ മൊയ്തീൻ, അബൂ പട്ടാമ്പി, മുഹമ്മദ് പെരുമ്പാവൂർ, രജിഷ് സോമൻ, ഷമീർ ബാബു, ഷാൻസി സലാം, അന്ന എയ്ഞ്ചൽ, ജാനകി ദേവി, ആര്യ ജയൻ, രാജി തോമസ്, രാജീ മേനോൻ, അമ്പിളി ഉമാ മഹേശ്വരി, അഫ്രിൻ വക്കയിൽ, നസ്റിൻ, പീലി കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ഡി ഓ പി റോയിറ്റ, സനൂപ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ് ഗ്രേസൺ എ സി എ. കലാസംവിധാനം സണ്ണി സംഘമിത്ര. നിർമ്മാണ നിയന്ത്രണം ഡോ.ഷാൻസി സലാം. കൊറിയോഗ്രാഫർ ബിനീഷ് കൊയിലാണ്ടി. മേക്കപ്പ് ഷിനു ഓറഞ്ച്. വസ്ത്രാലങ്കാരം അന്നമ്മച്ചി. പ്രൊജക്റ്റ് ഡിസൈനർ ഫാത്തിമ ഷെറിൻ. മധു ആർ പിള്ള, മുഹമ്മദ് സാജിദ്, ആഷിക്, ക്രിസ് ജോൺ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്സ്. വി എഫ് എക്സ് &സ്റ്റിൽസ് ഗോൾഡൻ ഫ്രെയിം. ഡി ഐ ജിതിൻ കുമ്പുകാട്. സംഘട്ടനം ജിന്റോ ബോഡി ക്രാഫ്റ്റ്, മധു ആർ പിള്ള.

സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല, ജെറിൻ രാജ് കുളത്തിനാൽ, ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹന കൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. നജീം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാർത്ഥ ശങ്കർ. ഇമ്രാൻ ഖാൻ, അരുൺ സി ഇടുക്കി, ശോഭ ശിവാനി, ദേവാനന്ദ രാജേഷ്മേനോൻ, മിഥുന്യാ ബിനീഷ് എന്നിവരാണ് ഗായകർ.

മസ്കറ്റ്, അബുദാബി, മൂന്നാർ, പൂപ്പാറ, തലയോലപ്പറമ്പ്, ആലുവ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. ഒക്ടോബർ 31ന് കേരളത്തിൽ ഉടനീളം റിലീസ് ചെയ്യുന്നത്‌ സെൻമേരിസ് അസോസിയേറ്റ്സ്, ഹിമുക്രി ക്രിയേഷൻസ്, ഗീതം റിലീസ് എന്നിവർ ചേർന്നാണ്. നവംബർ 7ന് യുകെ, യൂറോപ്,യുഎഇ, എന്നീ വിദേശരാജ്യങ്ങളും റിലീസ് ചെയ്യുന്നു. പി ആർ ഓ റഹീം പനവൂർ. എം കെ ഷെജിൻ.

Related Stories

No stories found.
Times Kerala
timeskerala.com