
ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം "ബസൂക്ക" ഏപ്രിൽ 10 നാണ് തീയറ്ററുകളിൽ എത്തിയത്(Bazooka). മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ ചലച്ചിത്രമായി ചരിത്രത്തിൽ ഇടം നേടിയ സിനിമ ഇന്ത്യയിൽ മാത്രം ആദ്യ ദിനം തന്നെ 3.2 കോടിയും രണ്ടാം ദിനം 2.1 കോടിയും മൂന്നാം ദിനം 2 കോടിയും നാലാം ദിനം 1.7 കോടിയും കളക്ഷൻ നേടി എന്നാ റിപ്പോർട്ടാണ് പുറത്തു വരുന്നത്.
ഇതോടെ ഇന്ത്യയിലെ ബസൂക്കയുടെ ഓവർസീസ് കളക്ഷൻ 9 കോടിയിൽ എത്തി നിൽക്കുകയാണ്. ഇന്ത്യ നെറ്റ് 9 കോടിയും ഇന്ത്യ ഗ്രോസ് 10.40 കോടിയും ഇതുവരെയുള്ള ബസൂക്കയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 19.40 കോടിയുമാണ്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്.