

നടൻ ബാല വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് വീണ്ടും വിവാഹിതനാകുന്ന കാര്യം നടൻ വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാൻ നടൻ തയ്യാറായില്ല. നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുട്ടി ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാൻ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു.
പലരില്‍ നിന്നും തനിക്ക് ഭീഷണി വരുന്നുണ്ടെന്നു പറയുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും നടൻ പറഞ്ഞു. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു.