20 കോടി ബജറ്റിൽ 'ബാഹുബലി: ദി എറ്റേണൽ വാർ'; പാർട്ട് 1 ടീസർ പുറത്തിറക്കി | Baahubali: The Eternal War

മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥ പറയുന്ന 3D അനിമേഷൻ ചിത്രം 2027 ൽ പുറത്തിറങ്ങും.
Baahubali: The Eternal War
Published on

ബാഹുബലി സിനിമയുടെ രണ്ട് ഭാഗങ്ങളെയും സംയോജിപ്പിച്ച് 'ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ ഒരു പുതിയ വേർഷൻ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, ബാഹുബലിയുടെ അടുത്ത ഭാഗം പുറത്തിറങ്ങാൻ പോകുകയാണ്. 'ബാഹുബലി ദി എറ്റേർണൽ വാർ' എന്ന അനിമേഷൻ സിനിമയാണ് ബാഹുബലിയുടെ തുടർച്ചയായി ഇനി പുറത്തിറങ്ങാൻ പോകുന്നത്. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥയാണ് ഈ അനിമേഷൻ ചിത്രം പറയുന്നത്. 127 കോടിയോളം മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്. ബാഹുബലിയുടെ സൃഷ്ടാവായ എസ്എസ് രാജമൗലിയാണ് ഈ സിനിമ പ്രെസെന്റ് ചെയ്യുന്നത്. ഈ അനിമേഷൻ ചിത്രം 3D യിലാണ് പുറത്തിറങ്ങാൻ പോകുന്നത്. 2027 ൽ ഈ ചിത്രം പുറത്തിറങ്ങും. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഷോബു യാർലഗദ്ദ, പ്രസാദ് ദേവിനേനി ചേർന്നാണ് നിർമാണം.

അതേസമയം, മികച്ച പ്രതികരണമാണ് ബാഹുബലി ദി എപ്പിക്കിന് ലഭിക്കുന്നത്. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് പുറത്തിറങ്ങിയത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ്. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതുവരെ 40 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ ഒരു റീ റിലീസ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്.

Related Stories

No stories found.
Times Kerala
timeskerala.com