
കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വച്ചു. ഇത് ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സമിതിയോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.( B Unnikrishnan resigns from cinema policy committee)
ഫെഫ്കയുമായാണ് സമിതി അടുത്ത ചർച്ച നടത്തുന്നത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ അതിൽ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്കയുടെ നിർദേശം.
സംഘടനയുമായി ബന്ധപ്പെട്ട് വേറെ ഒരുപാട് ആവശ്യങ്ങൾ ഉണ്ടെന്നും, നയരൂപീകരണ സമിതി അംഗമായിരിക്കുന്ന പക്ഷം തനിക്ക് അതിന് കഴിയില്ലെന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും പ്രതികരിച്ചു.
അതേസമയം, സംവിധായകൻ വിനയൻ ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ പറയുന്നത് തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ്.