മലയാളത്തിലും തമിഴിലുമായൊരുങ്ങുന്ന സോംബി ചിത്രത്തിലൂടെ ഓസ്‌ട്രേലിയൻ താരത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം

മലയാളത്തിലും തമിഴിലുമായൊരുങ്ങുന്ന സോംബി ചിത്രത്തിലൂടെ ഓസ്‌ട്രേലിയൻ താരത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം
Published on

മറ്റൊരു സോംബി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സിനിമയുടെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി.

സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡിന്റെ ക്യാരക്ടർ പോസ്റ്ററാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളോടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയും ബേബി ചൈതന്യയും കൂടി നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ഹൊറർ ആക്ഷൻ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വർഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും.

ജെഫിന്‍ ജോസഫ്, ആകാശ് ആര്യൻ, ഷലിൽ കല്ലൂർ, ഋതേഷ് അരമന, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ഉദയാകാന്ത് ആർ. ഡി., സുധാകരൻ തെക്കുമ്പാടൻ, ഹർഷ വർഗീസ്, ഹൃദ്യ അശോക്, അരുൺ കുമാർ പനയാൽ, രഞ്ജിത് രാഘവ്, ദേവീദാസ് പീലിക്കോട്, രാജ്കമൽ ഷെഫി, അഖിലേഷ് കുന്നൂച്ചി, വിജയൻ കുന്നൂച്ചി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തമിഴ് സംഭാഷംണമൊരുക്കുന്നത് ഉദയാകാന്ത് ആർ. ഡി. യാണ്. അഭിലാഷ് കരുണാകരൻ ക്യാമറ കൈകാര്യം ചെയുമ്പോൾ, പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും രഞ്ജിത് കെ. ആർ ഒരുക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, മേക്കപ്പ്: വിനീഷ് ചെറുകാനം. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്‌സിങ്: രാജീവ് വിശ്വംഭരൻ, റെക്കോര്‍ഡിങ്: ജസ്റ്റിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷംസുദ്ധീൻ വെള്ളമുണ്ട.

Related Stories

No stories found.
Times Kerala
timeskerala.com