നിയമസഭാ തിരഞ്ഞെടുപ്പ് : പാലക്കാട് ഉണ്ണി മുകുന്ദൻ BJP സ്ഥാനാർത്ഥിയോ ? | Unni Mukundan

പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കു കെ. സുരേന്ദ്രന്റെ പേരും സജീവ ചർച്ചയിൽ
Assembly elections, Will Unni Mukundan be the BJP candidate from Palakkad?
Updated on

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് പിടിക്കാൻ അപ്രതീക്ഷിത നീക്കങ്ങളുമായി ബി ജെ പി നേതൃത്വം. പ്രമുഖ നടൻ ഉണ്ണി മുകുന്ദനെ പാലക്കാട് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ ബിജെപിയിൽ ആലോചനകൾ സജീവമാണ്. സ്വകാര്യ ഏജൻസി നടത്തിയ പഠന റിപ്പോർട്ടിൽ ഉണ്ണി മുകുന്ദനാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളതെന്ന് വ്യക്തമായതാണ് ഈ നീക്കത്തിന് പിന്നിൽ.(Assembly elections, Will Unni Mukundan be the BJP candidate from Palakkad?)

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിന്റെയും സ്വഭാവവും വിജയസാധ്യതയും പഠിക്കാൻ ബിജെപി ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. സിനിമകളിലൂടെയും നിലപാടുകളിലൂടെയും ഉണ്ണി മുകുന്ദൻ നേടിയ ജനപ്രീതി വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഏജൻസിയുടെ റിപ്പോർട്ട്.എന്നാൽ, ഈ വിഷയത്തിൽ ബിജെപി നേതൃത്വം ഉണ്ണി മുകുന്ദനോട് ഇതുവരെ ഔദ്യോഗികമായി സംസാരിക്കുകയോ സമ്മതം ചോദിക്കുകയോ ചെയ്തിട്ടില്ല. മണ്ഡലത്തിൽ പരിഗണിക്കുന്നവരുടെ പട്ടികയിൽ ഉണ്ണി മുകുന്ദന് പുറമെ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സജീവമായുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com