ആസിഫ് അലി നായകനായെത്തുന്ന ചിത്രം 'ടിക്കിടാക്ക'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് | Tikkidaka

ആസിഫ് അലിക്ക് ഒപ്പം നസ്​ലൻ, ലുക്മാൻ അവറാൻ, വമിഖ ഗബ്ബി, സഞ്ജന നടരാജ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Tikkidaka
Published on

ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'ടിക്കിടാക്ക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'Absolute Cinema' എന്ന ടാഗ്ലൈനോടെയാണ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം, ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിൽ ഒരു ബോളിവുഡ് സ്റ്റയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്ത് വന്നിട്ടുള്ളത്. സിജു മാത്യുവും ബോളിവുഡ് ദൃശ്യത്തിന്റെ നിർമ്മാതാവായ കുമാർ മംഗത് പഥക്കും ഒപ്പം സംവിധായകനായ അഭിഷേക് പഥക്കും സിനിമയുടെ നിർമാതാക്കളാണ്. കെ ജി എഫിലൂടെ ശ്രദ്ധേയനായ രവി ബസൂർ ആണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ആസിഫ് അലിക്ക് ഒപ്പം നസ്​ലൻ, ലുക്മാൻ അവറാൻ, വമിഖ ഗബ്ബി, സഞ്ജന നടരാജ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം പുറത്ത് വിടാത്ത ഒട്ടേറെ സർപ്രൈസ് താരങ്ങളും സിനിമയിൽ ഉള്ളതായി റിപോർട്ടുകൾ ഉണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നാവിസ് സേവിയർ ,റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി, ഓഡിയോഗ്രഫി - ഡോൺ വിൻസന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിഷേക് ഗണേഷ് ആർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റ്യൂം ഡിസൈനർ - ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പടിയൂർ, മേക്ക് അപ്പ് ആർ ജി വയനാടൻ, സ്റ്റീൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, പി ആർ ഓ - റോജിൻ കെ റോയ്. എന്നിവരാണ് സിനിമയിലെ പ്രധാന അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com