ആസിഫ് അലിയുടെ 'സർക്കീട്ട്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു | Sarkkeettu

മനോരമ മാക്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസ് ആയാണ് 'സർക്കീട്ട്' സ്ട്രീം ചെയ്യുന്നത്
Sarkkeettu
Published on

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ 'സർക്കീട്ട്' സ്ട്രീമിങ് ആരംഭിച്ചു. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. ഓരോ ആഴ്ചയും മലയാളത്തിലെ ഓരോ സിനിമ സ്ട്രീം ചെയ്യുന്ന നമ്പർ വൺ ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസ് ആയാണ് "സർക്കീട്ട്" സ്ട്രീം ചെയ്യുന്നത്.

പ്രവാസി ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ ഈ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാവേഷം ചെയ്തത്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായാണ് ഷൂട്ട് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com