
ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'സർക്കീട്ട്' ഒടിടിയിലേക്ക്. ആസിഫ് അലി ആരാധകർ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം മനോരമ മാക്സിനാണ്. എന്നാൽ, ഇതുവരെ കൃത്യമായ റിലീസ് തീയതി നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല.
ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകനായ ചിത്രമാണ് സർക്കീട്ട്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് ചിത്രം നിർമിച്ചത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിങ് - സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്. കോസ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി. നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്. പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ.