ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ഒ.ടി.ടിയിലേക്ക് | Aabhyanthara Kuttavaali

ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും
Asif Ali
Published on

ആസിഫ് അലി നായകനായെത്തിയ 'ആഭ്യന്തര കുറ്റവാളി' ഒ.ടി.ടിയിലേക്ക്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ജൂൺ ആറിനാണ് സിനിമ തിയറ്ററുകളിൽ എത്തിയത്.

തിയറ്റർ റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം ലഭ്യമാകുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഏപ്രിൽ 17ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. സിനിമക്കെതിരായ കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയതോടെയാണ് സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാനായത്.

തുളസി, ശ്രേയ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക്: ബിജിബാല്‍, മുത്തു, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍: നവീന്‍ ടി. ചന്ദ്രബോസ്

മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ലിറിക്‌സ്: മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Related Stories

No stories found.
Times Kerala
timeskerala.com