കൊച്ചി: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയതിൽ നടൻ ആസിഫ് അലി പ്രതികരണമറിയിച്ചു. പുരസ്‌കാര നേട്ടം മുന്നോട്ടുള്ള തൻ്റെ ശ്രമങ്ങൾക്കുള്ള വലിയ ധൈര്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Asif Ali responds to special jury remarks)
മികച്ച നടനുള്ള നോമിനേഷനിൽ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നത് തന്നെ വലിയ സന്തോഷമാണെന്ന് ആസിഫ് അലി വ്യക്തമാക്കി. "കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് ഈ അംഗീകാരം," അദ്ദേഹം കൂട്ടിച്ചേർത്തു.
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.