ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി | Mirash

'ഫേഡ്സ് ആസ് യു ഗെറ്റ് ക്ലോസ്സർ' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ
Mirash
A S U S
Published on

പ്രേക്ഷക പ്രശംസ നേടിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ജീത്തു ജോസഫിന്‍റെ 'മിറാഷ്' എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചെത്തുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ആസിഫ് അലിയും അപർണ ബാലമുരളിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഒരു നേർക്കാഴ്ചയാണ് പോസ്റ്ററിൽ ഉള്ളത്. 'ഫേഡ്സ് ആസ് യു ഗെറ്റ് ക്ലോസ്സർ' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മിറാഷിന്‍റെ ഡിജിറ്റല്‍ ഇല്യൂഷന്‍ വിഡിയോ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റ് താരങ്ങള്‍.

ഡിജിറ്റല്‍ ഇല്യൂഷന്‍ വിഡിയോക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുകളുമായി കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്‍ എത്തിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയത്. വ്യൂവേഴ്‌സില്‍ ഒരാളുടെ 'തമ്പ്‌നെയില്‍ അപ്‌ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങള്‍ എത്തിയത്. ഇതോടെ തുടരെ തുടരെ കമന്‍റുകളുമായി നിരവധി പ്രേക്ഷകരും എത്തുകയുണ്ടായി.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജിതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രെയിലർ, റിലീസ് തീയതി, അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com