
ആകാംക്ഷ നിറക്കുന്ന പോസ്റ്ററുകളുമായി ഇന്ദ്രൻസും മീനാക്ഷി അനൂപും. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇരുവരും പരസ്പരം ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.
SHE IS COMING SOON! STAY TUNED എന്ന് മീനാക്ഷിയെ ആശംസിച്ച് കൊണ്ടാണ് ഇന്ദ്രൻസ് മീനാഷിയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി അഷിത ബീഗം ആയി വരുന്നു എന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരിക്കുന്നത്. പുറം തിരിഞ്ഞിരിക്കുന്ന മീനാക്ഷിയുടെ വിദൂരദൃശ്യമാണ് പോസ്റ്ററിലുള്ളത്.
HE IS COMING SOON! STAY TUNED എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മീനാക്ഷി അനൂപ്, ഇന്ദ്രൻസിൻ്റെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രൻസ് ബാലൻ മാരാർ ആയിവരുന്നു എന്നാണ് പോസ്റ്ററിലുള്ളത്. തറയിൽ ഇരിക്കുന്ന വ്യത്യസ്ത ഗെറ്റപ്പിലുള്ള ഇന്ദ്രൻസിൻ്റെ ചിത്രവും പോസ്റ്ററിലുണ്ട്.
Will Update Soon, Stay tuned എന്നാണ് ഇരുവരും പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിൽ ഉള്ളത്. ഇരുവരും ഒരുമിക്കുന്ന ഒരു സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ താമസിയാതെ ഉണ്ടാകും എന്ന സൂചനയാണ് സോഷ്യൽ മീഡിയിലൂടെ താരങ്ങൾ നൽകുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ മീനാക്ഷി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്. "ഞങ്ങളൊരുമിച്ച് ... ഉടനെ വരുന്നുണ്ട് ... ഒന്നുറപ്പാണ് ... മനസ്സ് നിറഞ്ഞ് ... ഹൃദയം തൊട്ട് കാണാം... എന്ന് കുറിച്ച് മീനാക്ഷി കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരും സന്തോഷം പങ്കിടുന്നതിൻ്റെ ചിത്രവും അറ്റാച്ച് ചെയ്തിരുന്നു.