
തിരുവനന്തപുരം: സാങ്കേതികത്വം പറഞ്ഞ് സർക്കാർ നടപടി സ്വീകരിക്കാതിരിക്കുന്നത് നീതികേടാണെന്ന് സംവിധായകൻ ആഷിഖ് അബു. സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജിയിൽ പ്രതികരിക്കുകയായരുന്നു ആഷിക് അബു. ആരോപണം നേരിടുന്ന സംഘത്തിൽ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസിലാകുന്നത്.
ഇപ്പോൾ ഒരു ശുദ്ധീകരണമാണ് നടക്കുന്നത്. സർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇപ്പോൾ കുറച്ച് സ്ത്രീകളാണ് സംഘം ചേർന്ന് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ക്രിമിനലുകളായ വ്യക്തികൾ ഈ മേഖലയിലുണ്ട്. സ്ത്രീകളുടെ വിമർശനങ്ങളാണ് പുറത്തുവന്നത്. അല്ലാതെ ഇടതുപക്ഷത്തിന് എതിരായ നീക്കമല്ല ഇപ്പോഴത്തേതെന്നും ആഷിഖ് അബു പ്രതികരിച്ചു.