‘ഏഷ്യൻ സിനിമയുടെ മാതാവ്’: നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു | Aruna Vasudev has passed away

‘ഏഷ്യൻ സിനിമയുടെ മാതാവ്’: നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു | Aruna Vasudev has passed away
Published on

ന്യൂഡൽഹി:'ഏഷ്യൻ സിനിമയുടെ മാതാവ്' എന്നറിയപ്പെട്ട അരുണ വാസുദേവ് അന്തരിച്ചു. ഇന്ത്യൻ നിരൂപകയും, എഴുത്തുകാരിയുമായിരുന്നു.

അന്ത്യം 88ആം വയസിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ മൂന്നാഴ്ചയായി അരുണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

നിരവധി ഹ്രസ്വ ഡോക്യുമെൻററികൾ നിർമ്മിച്ച ഇവർ, സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 'ലിബർട്ടി എൻഡ് ​ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ' എന്ന പേരിൽ 1979ലാണ് തീസീസ് പ്രസിദ്ധീകരിച്ചത്.

അരുണ 'മദർ ഓഫ് ഏഷ്യൻ സിനിമ' എന്നറിയപ്പെട്ടത് ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരക ആയതിനാലാണ്. ഇവരുടെ ഭർത്താവ്‌ പരേതനായ സുനിൽ കുമാർ റോയി ചൗധരി ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com