അർജുൻ അശോകന്റെ 'അൻപോട് കൺമണി' ഒടിടിയില്‍; മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആരംഭിച്ചത് | Anpod Kanmani

സിനിമയുടെ ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറിയിരുന്നു അണിയറപ്രവർത്തകർ
Anpod Kanmani
Published on

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്‍ത 'അൻപോട് കൺമണി' ഒടിടിയില്‍ എത്തി. മനോരമ മാക്സിലൂടെയാണ് അൻപോട് കണ്‍മണി സ്‍ട്രീമിംഗ് ആരംഭിച്ചത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്ഖണിണി തുടങ്ങിയവരും അഭിനയിക്കുന്നു.

സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ, സംഭാഷണം എഴുത്യിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്‍ദ രൂപകല്‍പന കിഷൻ മോഹൻ, ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ.

Related Stories

No stories found.
Times Kerala
timeskerala.com