"നീ വളരെ ചെറുപ്പമല്ലേ, വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെക്കുറിച്ചാണ് ആകുലപ്പെടേണ്ടത്"; വിവാഹാഭ്യർത്ഥനയുമായെത്തിയ 16 കാരന് നടി അവന്തിക മോഹൻ നൽകിയ മറുപടി, കൈയ്യടിച്ച് ആരാധകർ | Actress Avantika Mohan

'നമ്മൾ വിവാഹം കഴിച്ചാൽ, ആളുകൾ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, അതുകൊണ്ട് ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ.."
Avanthika
Published on

വിവാഹാഭ്യർത്ഥനയുമായെത്തിയ പ്രായപൂർത്തിയാകാത്ത കൊച്ചു ആരാധകന് സരസമായ രീതിയിൽ മറുപടി നൽകി നടി അവന്തിക മോഹൻ. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടെന്ന് ആരാധകനെ ഉപദേശിച്ച അവന്തിക, ഇത് പഠിക്കേണ്ട സമയമാണെന്നും ഓർമിപ്പിച്ചു. അവന്തികയുടെ കുറിപ്പിന് കൈയ്യടിച്ച് ആരാധകർ. വളരെ പക്വമായാണ് അവന്തിക കുഞ്ഞ് ആരാധകനെ കൈകാര്യം ചെയ്തതെന്ന് ആരാധകർ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകന് മറുപടി നൽകിയത്.

അവന്തികയുടെ കുറിപ്പിന്റെ പൂർണരൂപം:

"എന്റെ കുഞ്ഞ് ആരാധകന്, നീ എനിക്ക് കുറച്ചുകാലമായി സന്ദേശങ്ങൾ അയക്കുന്നുവെന്ന് എനിക്കറിയാം. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. ഒരു വർഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു, നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു! പക്ഷേ, നീ വളരെ ചെറുപ്പമല്ലേ. വിവാഹകാര്യങ്ങളെക്കുറിച്ചല്ല, പരീക്ഷകളെക്കുറിച്ചാണ് നീ ഇപ്പോൾ ആകുലപ്പെടേണ്ടത്.

എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മൾ വിവാഹം കഴിച്ചാൽ, ആളുകൾ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്. അതുകൊണ്ട് ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ, ചാംപ്. നിനക്കുള്ള പ്രണയകഥ ശരിയായ സമയത്ത് തീർച്ചയായും സംഭവിക്കും! സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ!."

മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹൻ. ‘യക്ഷി’ ‘ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’ ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’ തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ‘ധീരം’ സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com