സാമന്തയും രാജ് നിദിമോരുവും പ്രണയത്തിലോ? പുതിയ ചിത്രങ്ങൾ പുറത്ത് | Samantha

മുമ്പ് രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Samantha
Published on

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും 'ഫാമിലി മാൻ' വെബ് സീരീസ് സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, അത് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ പുറത്ത്.

സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്.

അതേസമയം, രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിവിധ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ് നിദിമോരു സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ ഹണി ബണി എന്നീ സീരീസുകളിൽ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com