അനുഷ്‍കയുടെ 'ഘാട്ടി'; റിലീസ് വൈകും | Ghatti

ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്, റിലീസ് നീട്ടിവെച്ച കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു
Ghatti
Published on

അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് ഘാട്ടി. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഘാട്ടിയുടെ റിലീസ് വൈകിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഘാട്ടിയുടെ റീലിസ് നീട്ടിവെച്ചുവെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു.

മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ.

Related Stories

No stories found.
Times Kerala
timeskerala.com