

കൗശിക് പേഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായി ശ്രീനിവാസ്, അനുപമ പരമേശ്വരൻ, മകരന്ദ് ദേശ്പാണ്ഡെ, തനിക്കെല്ല ഭരണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഹൊറർ-ത്രില്ലർ ചിത്രം 'കിഷ്കിന്ധാപുരി' ഒടിടിയിൽ എത്തി. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാണ്.
പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ഗോസ്റ്റ് ടൂറിനായി എത്തുന്ന സന്ദർശകരുടെ സംഘം അശ്രദ്ധമായി ഒരു പ്രേതത്തെ ഉണർത്തുന്നതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. വെറും കൗതുകമായി ആരംഭിക്കുന്ന ഈ യാത്ര പിന്നീട് ഭീകരമായ ഒരവസ്ഥയിലേക്ക് വഴിമാറുന്നു. ആ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഷൈൻ സ്ക്രീൻസ് ബാനറിൽ സാഹു ഗാരപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ സീ5ൽ കാണാം.