അനുപമ പരമേശ്വരൻ കേന്ദ്രകഥാപാത്രമായെത്തിയ ‘പർദ്ദ’ ഒടിടിയിൽ | Pardha

സെപ്റ്റംബർ 12 മുതൽ ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചു
Pardha
Published on

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ കാണ്ട്രെഗുല സംവിധാനം ചെയ്ത ചിത്രമാണ് ‘പർദ്ദ’. തെലുങ്കിലും മലയാളത്തിലുമായി ആഗസ്റ്റ് 22നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായാണ് ചിത്രം എത്തിയത്.

ഇപ്പോൾ ‘പർദ്ദ’ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഒടിടി പ്ലാറ്റഫോമായ ആമസോൺ പ്രൈം വീഡിയോയാണ് ‘പർദ്ദ’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 12 മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.

പ്രവീൺ കാണ്ട്രെഗുല സംവിധാനം ചെയ്ത ‘പർദ്ദ’ നിർമിച്ചത് ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ഡോൺകട, ശ്രീനിവാസലു പി.വി, ശ്രീധർ മക്കുവ എന്നിവർ ചേർന്നാണ്. മുഖം ‘പർദ്ദ’ കൊണ്ട് മറയ്ക്കുന്ന പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ സുബുവായി എത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മൃദുൽ സുജിത് സെന്നാണ്. ധർമ്മേന്ദ്ര കാക്കറാലയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസ് കലിംഗയാണ് കലാസംവിധാനം. വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ – അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി – നർസിംഗറാവു കോമനബെല്ലി. ചിത്രത്തിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് – സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ), ഡിസൈൻ – അനിൽ & ഭാനു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com