
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് നടക്കുന്നത്. ബിഗ്ബോസിൽ സീരിയൽ താരം അനുമോളുടെ പ്രകടനവും ശ്രദ്ധേയമാകുന്നുണ്ട്. അനുമോളെ കുറിച്ച് സുഹൃത്തും നടിയുമായ ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'അനുമോളുടെ കരച്ചിൽ സിമ്പതി പിടിച്ചു പറ്റാനാണോ?' എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീവിദ്യ. അനുമോൾ പൊതുവേ കുറച്ച് ഇമോഷണൽ ആണെന്നാണ് ശ്രീവിദ്യ പറയുന്നത്. പെട്ടെന്ന് വിഷമം വരുമെന്നും താനും അങ്ങനെയാണെന്നും താരം പറയുന്നു.
"ബിഗ് ബോസിൽ പോയെന്ന് വച്ച് സ്വഭാവം മാറ്റാനൊന്നും പറ്റത്തില്ലല്ലോ. പിന്നെ ഒറ്റയ്ക്കല്ലേ. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം ഉണ്ടാകുമായിരിക്കും. എന്നാൽ കരയുന്നവർ അത്ര വീക്ക് ഒന്നുമല്ല. കരയുന്നവരാണ് സ്ട്രോങ്ങ്. കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അനുമോൾ ചിന്തിച്ചിട്ടു കൂടി ഉണ്ടാകില്ല." എന്നാണ് ശ്രീവിദ്യ പറഞ്ഞത്.
'ബിഗ് ബോസിൽ പോകുന്നതിനു മുൻപ് അനുമോൾക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുത്തിരുന്നോ?' എന്ന ചോദ്യത്തിന്, 'ടിപ്സ് കൊടുക്കാൻ പറ്റിയ ഷോ അല്ല ബിഗ് ബോസ്' എന്നാണ് താരം പറയുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.