
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച്, ചെറിയ കാര്യങ്ങളെ പോലും വലിയ പ്രശ്‌നമാക്കി മത്സരാര്‍ത്ഥികള്‍ അവതരിപ്പിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം അനുമോള്‍, ബിന്‍സി പുറത്തായത് അപ്പാനി ശരത്ത് കാരണമാണെന്ന് ആരോപിച്ചിരുന്നു. ഇത് സത്യമാണെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. 'ഒരാളെങ്കിലും അക്കാര്യം തുറന്നുപറഞ്ഞല്ലോ' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
എന്നാല്‍ ആദില, നൂറ, ശൈത്യ എന്നിവര്‍ എന്തിനാണ് പുറത്തുപോയ ഒരാളെ കുറിച്ച് പറയുന്നതെന്ന് അനുമോളോട് ചോദിച്ചു. ഇതോടെ താരം ട്രാക്ക് മാറ്റി. അപ്പാനി ശരത്ത് റൂമിലേക്ക് എത്തിയയുടന്‍ തന്നെ അനുമോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും കാലില്‍ വീണ് മാപ്പുപറയുകയും ചെയ്തു.
ഇത് കണ്ടതോടെ, 'അനുമോള്‍ എന്ത് പ്രവൃത്തിയാണ് കാണിച്ചത്?' എന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നു. ഇത്തരത്തില്‍, 'കാലില്‍ വീണ് മാപ്പു ചോദിക്കാന്‍ മാത്രം എന്തുണ്ടായി?' എന്നാണ് അവര്‍ ചോദിക്കുന്നത്. "ബിന്‍സി പുറത്തായതിന് കാരണം അപ്പാനി തന്നെയാണ്. അക്കാര്യം അനുവിന് മാത്രമല്ല, ആ ഹൗസിലുള്ള എല്ലാവര്‍ക്കുമറിയാം. പക്ഷെ തുറന്നുപറയാന്‍ അനു മാത്രമാണ് ധൈര്യം കാണിച്ചത്. പിന്നെ എന്തിനാണ് കാലില്‍ പോയി വീണത്?" എന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്.
'എന്തിനാണ് ഈ പ്രഹസനം? അനുമോളേ. . .' എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. പറയാനുള്ള കാര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന ഉപദേശവും ഉയരുന്നുണ്ട്. എന്നാല്‍ അനുമോള്‍ ഉയര്‍ത്തിയ ഇതേ കാര്യത്തില്‍ തന്നെ ഷാനവാസും ശരത്തുമായി വാക്കേറ്റമുണ്ടാകുന്നുണ്ട്. അപ്പാനിക്ക് ഭയമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.