ലഹരിവിരുദ്ധ ദിനം മോഹൻലാലിനൊപ്പം: 'ബീ എ ഹീറോ സേ നോ ടു ഡ്രഗ്സ്' ക്യാംപെയ്ൻ; മത്സരങ്ങൾ തുടങ്ങി | Anti-Drug Day

ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്കും പോസ്റ്റർ ഡിസൈനിങ് മത്സരങ്ങൾക്കും തുടക്കമായി
Mohanlal
Published on

ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾക്കായി മനോരമ ഓൺലൈനും വിശ്വശാന്തി ഫൗണ്ടേഷനും ജോയ്ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് 'ബീ എ ഹീറോ സേ നോ ടു ഡ്രഗ്സ്' (Be a Hero, Say no to Drugs) ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. ക്യാംപെയ്നിന്റെ ഭാഗമായി 8, 9, 10, +1, +2 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ കോംപറ്റീഷൻസ് ആരംഭിച്ചു. ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്കും പോസ്റ്റർ ഡിസൈനിങ് മത്സരങ്ങൾക്കും തുടക്കമായി. ബീ എ ഹീറോ, ഫൈറ്റ് എഗയ്ന്സ്റ്റ് ഡ്രഗ് എന്നുള്ളതാണ് പോസ്റ്റർ ഡിസൈനിങ് മത്സരത്തിന്റെ വിഷയം.

പോസ്റ്റർ ഡിസൈനിങ് മത്സരം

എറണാകുളത്തെ വിവിധ സ്‌കൂളുകളിലെ 8, 9, 10, +1, +2 ക്ലാസുകളിലെ വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമാണ് ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. നർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യ, റീജണൽ സ്പോർട്സ് സെന്റർ എന്നിവരുമായി സഹകരിച്ചാണ് മനോരമ ഓൺലൈൻ ലഹരിവിരുദ്ധ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്, ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുക. വിജയികൾക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും.

മോഹൻലാലിനൊപ്പം 'ലഹരിവിരുദ്ധ ദിനം' ചടങ്ങിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ദിന ആശയങ്ങൾ പങ്കിടും. പ്രസ്തുത ചടങ്ങിൽ ജോയ് ആലുക്കാസും നടൻ മോഹൻലാലും മുഖ്യ അതിഥികളായി വിദ്യാർത്ഥികൾക്കുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും സമ്മാനദാനവും നിർവഹിക്കും. ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി, നർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യ കൊച്ചി സോണൽ ഡയറക്ടർ വേണുഗോപാൽ ജി കുറുപ്പ്, റീജണൽ സ്പോർട്സ് കൗൺസിൽ ഡയറക്ടർ എസ്എഎസ് നവാസ് എന്നിവർ ആശംസ അറിയിക്കും.പങ്കാളിത്തം നേരത്തെ ഉറപ്പാക്കിയവർക്കാണ് മത്സരങ്ങളുടെ ഭാഗമാകാൻ കഴിയുക. മത്സരങ്ങളിൽ പങ്കെടുക്കാൻ സ്കൂൾ ഐഡി കാർഡുകൾ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 9846163658.

Related Stories

No stories found.
Times Kerala
timeskerala.com