വീണ്ടും ഹിറ്റ് അടിക്കാന്‍ ഒരു ആസിഫ് അലി ചിത്രം, ഒപ്പം അനശ്വര; ‘രേഖാചിത്രം’ റിലീസ് തീയതി പ്രഖ്യാപിച്ചു

വീണ്ടും ഹിറ്റ് അടിക്കാന്‍ ഒരു ആസിഫ് അലി ചിത്രം, ഒപ്പം അനശ്വര; ‘രേഖാചിത്രം’ റിലീസ് തീയതി പ്രഖ്യാപിച്ചു
Published on

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രേഖാചിത്ര'ത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു. 2025 ജനുവരി 9 ന് സിനിമ പ്രദർശനം ആരംഭിക്കും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ നേരത്തേ പുറത്തുവിട്ട പോസ്റ്ററുകൾ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പൊലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ വേഷമിടുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം 'മാളികപ്പുറം', '2018', 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, 'ആട്ടം' സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും 'രേഖാചിത്ര'ത്തിലുണ്ട് .

Related Stories

No stories found.
Times Kerala
timeskerala.com