രജനികാന്തിൻ്റെ 75-ാം പിറന്നാൾ ദിനമായ ഡിസംബർ 12-ന് ബ്ലോക്ക് ബസ്റ്റർ ചിത്രം 'അണ്ണാമലൈ' റീ റീലീസ് ചെയ്യും. 1992 ജൂൺ 27ന് സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അണ്ണാമലൈ 33 വർഷത്തിനു ശേഷമാണ് വീണ്ടും റിലീസിന് എത്തുന്നത്.
അണ്ണാമലൈയിൽ ഖുശ്ബുവാണ് നായിക. ശരത് ബാബു, രാധാ രവി, നിഴലുകൾ രവി, മനോരമ മറ്റ് താരങ്ങൾ. 1972ൽ പുറത്തിറങ്ങിയ രാകേഷ് റോഷൻ്റെ ഹിന്ദി ചിത്രം ഖുദ്ഗറിൻ്റെ റീമേക്കാണ് സിനിമ. തിയേറ്ററുകളിൽ 175 ദിവസം പ്രദർശിപ്പിച്ചു. ഗാനങ്ങൾ വൈരമുത്തുവും സംഗീതം ദേവയുമാണ് ഒരുക്കിയത്.