“ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം” – ചൂണ്ടിക്കാട്ടി നടി അന്നാ രാജന്‍ | Anna Rajan

“ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം” – ചൂണ്ടിക്കാട്ടി നടി അന്നാ രാജന്‍ | Anna Rajan
Published on

ദേശീയ പതാകയോട്‌ അനാദരവ് കാട്ടിയത് വ്യക്തമായ നിയമലംഘനമാണെന്ന് തുറന്നു പറഞ്ഞ് നടി അന്നാ രാജന്‍(Anna Rajan). എറണാകുളത്ത് ഷോപ്പിങ്ങിനു പോയപ്പോൾ അവിടെ ഒരു കടയിൽ ദേശിയ പതാകയോട് സാമ്യമുള്ള വസ്ത്രം കണ്ടുവെന്നും അത് രാജ്യത്തോടും ദേശീയ പതാകയോടുമുള്ള അനാദരവാണെന്നും ചൂണ്ടി കാട്ടി സോഷ്യൽ മീഡിയയിൽ നടി ഒരു കുറിപ്പ് പങ്കുവച്ചു. എന്നാൽ കുറിപ്പ് പങ്കുവച്ചതിനു പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി ഉപയോക്താക്കൾ രംഗത്തെത്തി. നടി കാര്യങ്ങൾ ഊതിപെരുപ്പിച്ച് കാണിക്കുകയാണെന്നും അമേരിക്കയില്‍ രാജ്യത്തെ പതാക കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ വരെ ധരിക്കുമെന്നും കമന്റുകൾ വന്നു.

അന്ന രാജൻ പങ്കുവച്ച കുറിപ്പിൻറെ പൂർണ രൂപം:

"ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിങ് നടത്തുമ്പോള്‍… ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി. കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത് പോലെയാണ്. ഇത് 2005 ലെ ദേശീയ അഭിമാനത്തോടുള്ള അവഹേളനം തടയല്‍ (ഭേദഗതി) നിയമത്തിന്റെ സെക്ഷന്‍ 2 (ഇ)യുടെ വ്യക്തമായ ലംഘനമാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു. ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ് രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്. ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 ആരക്കാലുകളും ഏറ്റവും ആദരണീയമായ അശോകചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്. ഏത് കളര്‍ മിക്സും പാറ്റേണും ഉപയോഗിച്ച് ഞങ്ങള്‍ക്ക് ദശലക്ഷം ആപ്പ് ഡിസൈനുകള്‍ ലഭ്യമാണ്. ദേശീയ സമഗ്രതയുടെയും സ്വതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായതിനാല്‍ അതിനെ അപമാനിക്കാന്‍ അയാളെ അനുവദിക്കാതിരിക്കാന്‍ ഞാനിത് വിളിച്ച് പറയുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് അടയാളപ്പെടുത്തുകയും ഇതിനെതിരെ സംസാരിക്കുകയും ചെയ്യുക. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്."

 

View this post on Instagram

 

A post shared by Reshma Rajan (@annaspeeks)

Related Stories

No stories found.
Times Kerala
timeskerala.com