കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനിൽ നിന്നും 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി അനീഷ് | Bigg Boss

റോയ് സിജെയ്ക്കും, കോണ്‍ഫിഡന്റ് ഗ്രൂപ്പിനും നന്ദി അറിയിച്ച് അനീഷ്
Aneesh
Published on

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിൽ റണ്ണര്‍ അപ്പ് അനീഷിനു 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചെക്ക് സമ്മാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. 10 ലക്ഷം രൂപ നല്‍കുന്ന കാര്യം റോയ് സിജെ അനീഷിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ അനീഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഇന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് അനീഷ് ഏറ്റുവാങ്ങി. അനീഷ് ചെക്ക് കൈപറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന് അനീഷ് റോയ് സിജെയ്ക്കും, കോണ്‍ഫിഡന്റ് ഗ്രൂപ്പിനും നന്ദി അറിയിച്ചു. സാധാരണക്കാരനായ തന്നെ പരിഗണിച്ചത് വലിയ കാര്യമാണെന്ന് അനീഷ് പറഞ്ഞു.

"എനിക്ക് ഫോണ്‍ കോള്‍ വന്നപ്പോള്‍ ഞെട്ടിപ്പോയി. തന്നെ പോലെയൊരാളെ പരിഗണിച്ചത് വലിയ കാര്യമാണ്. ഇന്നലെ പ്രഖ്യാപിച്ചു. ഇന്ന് ചെക്ക് തന്നു." - അനീഷ് വ്യക്തമാക്കി. ഇത്ര തിരക്കിനിടയിലും തനിക്ക് സമ്മാനം നല്‍കിയതിനും അനീഷ് റോയ് സിജെയ്ക്ക് നന്ദി പറഞ്ഞു.

ബിഗ് ബോസ് മലയാളത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ജേതാവിനടക്കമുള്ള സമ്മാനത്തുക കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ കോമണറായി മത്സരിച്ച അനീഷ് റണ്ണര്‍ അപ്പായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി റണ്ണര്‍ അപ്പ് ആകുന്ന കോമണറും അനീഷാണ്.

Related Stories

No stories found.
Times Kerala
timeskerala.com