
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പ് നടക്കുന്ന ആഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരികള്‍ അറിയിച്ചു.