‘അമ്മ’ തിരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനം വൈകിട്ട് 4 മണിയോടെ ഉണ്ടാകും | AMMA Election

മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖർ വോട്ട് ചെയ്യാനെത്തും
AMMA
Published on

കൊച്ചി: വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ഇന്ന് ‘അമ്മ’ തിരഞ്ഞെടുപ്പ്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈകിട്ട് 4 മണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്യാനെത്തും.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനുമാണ് മത്സരിക്കുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ആഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും പലവിധ വിവാദങ്ങളും ഉണ്ടായി. ഒടുവിൽ നടക്കുന്ന താര സംഘടനയുടെ തിരഞ്ഞെടുപ്പിൽ ആരൊക്കെ പങ്കാളികളാകുമെന്ന് ഇന്നറിയാം.

Related Stories

No stories found.
Times Kerala
timeskerala.com