കൊച്ചി : വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പാണ് താരസംഘടന അമ്മയിൽ നടക്കുന്നത്. ഇന്ന് കൊച്ചിയിൽ ആണ് ഇത് നടക്കുന്നത്. രാവിലെ 10 മുതൽ ഒരു മണി വരെയാണ് ലുലു മാരിയറ്റ് ഹോട്ടലിൽ വോട്ടെടുപ്പ് നടക്കുന്നത്. (AMMA association elections today)
ഇന്ന് വൈകുന്നേരത്തോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യത ഉണ്ട്. ദേവൻ-ശ്വേതാ മേനോൻ പോരാട്ടമാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്. വനിതാ പ്രസിഡൻ്റ് ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.