കൊച്ചി : താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ടിങ് അവസാനിച്ചിരുന്നു. വോട്ടിങ്ങിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആകെ 504 അംഗങ്ങൾ ഉള്ളതിൽ 298പേർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. (AMMA Association Elections)
അവസാനം വോട്ട് രേഖപ്പെടുത്തിയത് ഗിന്നസ് പക്രുവാണ്. രണ്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനം നാല് മണിക്ക് ശേഷം നടക്കും. വാർത്താസമ്മേളനം നടത്തിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.